സത് ക്രിയ അവാർഡ് സമ്മാനിച്ചു
1512961
Tuesday, February 11, 2025 3:26 AM IST
പത്തനംതിട്ട: ചന്ദനപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സാൻ ജോർജിയൻ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ സത് ക്രിയ അവാർഡ് പത്തനംതിട്ട മാർ യൗസേബിയൂസ് പാലിയേറ്റീവ് സെന്റർ ഡയറക്ടർ ഫാ. ഗബ്രിയേൽ ജോസഫിന് തുന്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത സമ്മാനിച്ചു . 10000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരമാണ് സമ്മാനിച്ചത്.
ചികിത്സാ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജി ഡോ. പി. ജയകൃഷ്ണൻ നിർവഹിച്ചു . സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോ. ജോർജ് വർഗീസ് കൊപ്പാറ അധ്യക്ഷത വഹിച്ചു. സൊസൈറ്റി നടത്തുന്ന സൗജന്യ തയ്യൽ പരിശീലന പരിപാടികളുടെ ഉദ്ഘാടനം ഫാ. കെ. എസ്. ജോർജ് നിർവഹിച്ചു.
യോഗത്തിൽ ഡോ. മാത്യു പി. ജോസഫ്, ജെസ്റ്റസ് നാടാവള്ളിൽ, ജേക്കബ് കുറ്റിയിൽ, ജോൺസൻ ജോർജ്, അലീന ജോൺസൺ, ജേക്കബ് ജോർജ് കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.