സ്കൂൾ വാർഷികം
1511235
Wednesday, February 5, 2025 3:47 AM IST
കൈപ്പട്ടൂർ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷികം ഇന്നു നടക്കും. രാവിലെ പത്തിന് പൊതുസമ്മേളനം ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ പിടിഎ പ്രസിഡന്റ് സിനു ഏബ്രഹാം അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തും. തിരക്കഥാകൃത്ത് അനു പുരുഷോത്തിനെ യോഗത്തിൽ ആദരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ് അവാർഡ് വിതരണം നടത്തും.