കിടങ്ങന്നൂർ സെന്തോം മാർത്തോമ്മ ദേവാലയ കൂദാശ ഏഴിന്
1511222
Wednesday, February 5, 2025 3:35 AM IST
പത്തനംതിട്ട: നവീകരിച്ച കിടങ്ങന്നൂർ സെന്തോം മാർത്തോമ്മ ദേവാലയ കൂദാശ ഏഴിനു നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നിന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കൂദാശ നടക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ നിർവഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.
ഇടവകയുടെ ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളും നടത്തും. ജീവകാരുണ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ വിവിധ പദ്ധതികൾ ജൂബിലിയുടെ ഭാഗമായി നടത്തും.
പത്രസമ്മേളനത്തിൽ സെക്രട്ടറി തോമസ് മാത്യു, അജി കരിങ്കുറ്റിക്കൽ, എബി കെ. ഫിലിപ്പ്, പബ്ലിസിറ്റി കൺവീനർ വർഗീസ് കരിക്കലാൻ എന്നിവർ പങ്കെടുത്തു.