കുളനടയിൽ പത്തുപേർക്ക് തെരുവുനായയുടെ കടിയേറ്റു
1511217
Wednesday, February 5, 2025 3:35 AM IST
കുളനട: തെരുവുനായ ആക്രമണത്തിൽ കുളനടയിൽ പത്തുപേർക്ക് പരിക്ക്. നിരവധി വളർത്തുമൃഗങ്ങളെയും നായ കടിച്ചു. കുളനട പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഗുരുമന്ദിരത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് നായയുടെ ആക്രമണം ഉണ്ടായത്.
വഴിയാത്രക്കാർ ഉൾപ്പെടെയുള്ളവരെയാണ് നായ ആക്രമിച്ചത്. കുളനട പുള്ളിവേലിയിൽ രമണന്റെ ആടിനെ കടിച്ചു. കുളനട പീടികയിൽ അനന്തു ബാലൻ ഒറ്റപ്ലാവിൽ ജോർജുകുട്ടി, പുള്ളിവേലിയിൽ ഷൈജു എന്നിവർക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായയുടെ ശല്യം രൂക്ഷമാണ്. വേനൽ കടുത്തതോടെ പേവിഷബാധയുള്ള നായ്ക്കളും ഈ പ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്നതായി നാട്ടുകാർ സംശയിക്കുന്നു.