അടൂർ ഓർത്തഡോക്സ് കൺവൻഷൻ നാളെമുതൽ
1511216
Wednesday, February 5, 2025 3:35 AM IST
അടൂർ: 29 -ാമത് അടൂർ ഓർത്തഡോക്സ് കൺവൻഷൻ നാളെ പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ (മാർ ഗ്രീഗോറിയോസ് നഗർ) ആരംഭിക്കും. രാത്രി ഏഴിന് ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. വൈ. തോമസ് മുട്ടുവേലിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. 7.15 ന് ഫാ. വർഗീസ് വർഗീസ് മീനടം വചനശുശ്രൂഷ നിർവഹിക്കും.
ഏഴിനു രാവിലെ പത്തിന് മർത്തമറിയം സമാജം ഉപവാസ പ്രാർഥന, പ്രാർഥനായോഗം ഗ്രൂപ്പുകളുടെ ധ്യാനം. ഫാ. മനോജ് മാത്യു നേതൃത്വം നൽകും. രാത്രി ഏഴിന് ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത വചനശുശ്രൂഷ നടത്തും. എട്ടിനു രാവിലെ പത്തിന് എയ്ഞ്ചൽസ് മീറ്റ്. രാത്രി യോഗത്തിൽ ഡോ. ബിനോയ് ടി. തോമസ് പ്രസംഗിക്കും.
സമാപന ദിവസമായ ഒന്പതിനു രാത്രി ഏഴിന് ഫാ. ജോൺ ടി. വർഗീസ് പ്രസംഗിക്കും. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സന്ദേശം നൽകും.