ബഹുസ്വരത നിലനില്ക്കണം: ആർച്ച്ബിഷപ് മാർ സേവേറിയോസ്
1511231
Wednesday, February 5, 2025 3:45 AM IST
കോന്നി: ബഹുസ്വരത നിലനിൽക്കേണ്ട സമൂഹത്തിൽ ഭരണകൂടം കൈക്കൊള്ളുന്ന പല തീരുമാനങ്ങളും ഏതെങ്കിലും ക്രൈസ്തവ വിഭാഗത്തിനു ദോഷകരമായി മാറുന്നത് ശരിയല്ലെന്ന് ക്നാനായ അതിഭദ്രാസന ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത.
കേരള കൺസിൽ ഓഫ് ചർച്ചസ് വാർഷിക അസംബ്ലി കോന്നി രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യുമെനിക്കൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, ബിഷപ് ഡോ. സെൽവദാസ് പ്രമോദ്, ബിഷപ് ഡോ. ജോർജ് ഈപ്പൻ, ബിഷപ് ഡോ. ഓസ്റ്റിൻ എം.എ. പോൾ, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറർ റവ. ഡോ. ടി.ഐ. ജയിംസ്,
റവ. ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, ലഫ്. കേണൽ സജു ദാനിയേൽ, സ്വാഗതസംഘം ഭാരവാഹികളായ ഫാ. പി. വൈ. ജസൺ, ഫാ. ഷൈജു കുര്യൻ, അനീഷ് തോമസ്, ജോസ് പനച്ചിക്കൽ എന്നിവർ പ്രസംഗിച്ചു.