കണ്ണംപള്ളി സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
1511234
Wednesday, February 5, 2025 3:47 AM IST
റാന്നി: കണ്ണംപള്ളി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് നാളെ കൊടിയേറും. ഒന്പതിനാണ് തിരുനാൾ സമാപനം.
നാളെ വൈകുന്നേരം അഞ്ചിന് ഉണ്ണിമിശിഹാ കുരിശടിയിൽ നൊവേന. 5.15ന് വികാരി ഫാ. ജിൻസ് കിഴക്കേൽ കൊടിയേറ്റും. ആറിനു സെമിത്തേരി സന്ദർശനം. ഏഴിന് 4.45 ന് നൊവേന. അഞ്ചിന് ഫാ. ചാക്കോ മേലേടത്ത് മലങ്കര ക്രമത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും. രാത്രി ഏഴിന് പാലാ കമ്യൂണിക്കേഷന്റെ ഗാനമേള.
എട്ടിനു രാവിലെ പത്തിന് രൂപം എഴുന്നെള്ളിച്ചുവയ്ക്കൽ. 10.15 ന് ഫാ. മനു കുറ്റിക്കാട്ട് വിശുദ്ധ കുർബാനയർപ്പിക്കും. 4.30 ന് നൊവേന. 4.45 ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് സ്വീകരണം, തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന. ആറിനു വാഹനവെഞ്ചരിപ്പ്. 6.30 ന് ഇടവകസംഗമത്തിൽ വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന്.
ഒന്പതി 7.30 ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ വിശുദ്ധ കുർബാനയർപ്പിക്കും. 10.30 ന് ഫാ. ഡെന്നോ മരങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാനയർപ്പിക്കും. 5.30 ന് വാദ്യമേളങ്ങൾ, ആറിന് തിരുനാൾ പ്രദഷിണം. 6.45 ന് കണ്ണംപള്ളി കുരിശടിയിൽ ലദീഞ്ഞ്. 7.30 ന് ലദീഞ്ഞ് കക്കുടുമൺ പന്തലിൽ.
ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ തിരുനാൾ സന്ദേശം നൽകും. ഒന്പതിന് കൊടിയിറക്ക് . വിവിധ മേളങ്ങൾ. തുടർന്ന് ആകാശവിസ്മയം, ലൈറ്റ് ആൻഡ് സൗണ്ട് ഷോ. തിരുനാൾ നടത്തിപ്പിന് വികാരി ഫാ. ജിൻസ് കിഴക്കേലിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു.
ഇലന്തൂർ സെന്റ് പാട്രിക് പള്ളിയിൽ
ഇലന്തൂർ: സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളിയിൽ തിരുനാളിനു കൊടിയേറി. വിശുദ്ധ കുർബാനയ്ക്ക് റവ. ഡോ. ടൈറ്റസ് ജോൺ ചേരാവള്ളിൽ ഒഐസി കാർമികത്വം വഹിച്ചു. ഒന്പതു വരെയാണ് തിരുനാൾ ആഘോഷം.
എല്ലാദിവസവും രാവിലെ 6.30ന് കുർബാന, നൊവേന എന്നിവ ഉണ്ടാകും. വികാരി ഫാ. വർഗീസ് ചാമക്കാലായിൽ, ഫാ. ക്രിസ്റ്റി തേവള്ളിൽ, ഫാ. സഖറിയാസ് പുഷ്പവിലാസം, ഫാ. ജോസഫ് കളവിള, ഫാ.വർഗീസ് മാമ്മൂട്ടിൽ, ഫാ. ജോൺസൺ പാറയ്ക്കൽ, ഫാ. ജോർജ് കണ്ടത്തിൽപറന്പിൽ എന്നിവർ വിവിധ ദിവസങ്ങളിൽ ശുശ്രൂഷകൾക്ക് കാർമികരാകും. നാളെ വൈകുന്നേരം കുടുംബ നവീകരണ ധ്യാനം ആരംഭിക്കും. ഫാ. ജോസഫ് ഓണാട്ട് നേതൃത്വം നൽകും.
എട്ടിനു വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരത്തിന് സെബാസ്റ്റ്യൻ ആന്പശേരിൽ കോർ എപ്പിസ്കോപ്പ കാർമികത്വം വഹിക്കും. ഫാ. തമസ് ചെറുകോട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് ആഘോഷമായ റാസ.
എട്ടിനു രാവിലെ 8.30ന് പാറശാല രൂപതാധ്യക്ഷൻ ഡോ. തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയ്ക്കു സ്വീകരണം. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, കുട്ടികളുടെ ആദ്യകുർബാന സ്വീകരണം, നേർച്ചവിതരണം, കൊടിയിറക്ക്.