നാടന്‍പാട്ട് മത്സരം
1511232
Wednesday, February 5, 2025 3:45 AM IST
പത്തനംതിട്ട: സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം മണിനാദം 2025 സംസ്ഥാനതല നാടന്‍പാട്ട് മത്സരം ചാലക്കുടിയില്‍ സംഘടിപ്പിക്കും. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.
യുവജനക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളിലെ 18നും 40നും മധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതവും സംസ്ഥാന തലത്തില്‍ യഥാക്രമം 1,00,000, 75,000, 50,000 രൂപ വീതവും പ്രൈസ്മണിയായി നല്‍കും.
15 ന് വൈകുന്നേരം അഞ്ചിന് മുമ്പ് പങ്കെടുക്കുന്നവരുടെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരളസംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 വിലാസത്തിലോ [email protected] ഇ-മെയിലിലോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0468 2231938, 9847545970.