വന്യമൃഗശല്യം തടയുന്നതിൽ സർക്കാർ സമ്പൂർണ പരാജയം: അപു ജോൺ ജോസഫ്
1511227
Wednesday, February 5, 2025 3:45 AM IST
വാളക്കുഴി: കേരളത്തിൽ വന്യമൃഗശല്യം തടയുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ്. കേരള കോൺഗ്രസ് എഴുമറ്റൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനത്തിന്റെ വിസ്തൃതിക്ക് ആനുപാതികമായി മൃഗങ്ങളുടെ എണ്ണം ക്രമപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും സ്ഥിരം ശല്യക്കാരായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ കർഷകരെ അനുവദിക്കണമെന്നും അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് എം.വി. കോശി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ, രജീവ് താമരപ്പള്ളി, ഷാജൻ മാത്യു, അക്കാമ്മ ജോൺസൺ, സ്മിജു ജേക്കബ്, ജോർജ് വർഗീസ് തുണ്ടിയിൽ, അജികുമാർ, ജോർജ് ഈപ്പൻ കല്ലാക്കുന്നേൽ, ഫിലിപ്പ് വർഗീസ്, റെജി പഴൂർ, റോയ് കിഴക്കേൽ, ഷാജി ചേന്ദംകുഴി, ജൂലി കെ. വറുഗീസ്, കെ.സി. ഈപ്പൻ, അനിയൻ വായ്പൂര് എന്നിവർ പ്രസംഗിച്ചു.
വജ്രജൂബിയുടെ ഭാഗമായി ആദ്യകാല പ്രവർത്തകരായ പി.എം. ജോസഫ്, സി.ടി. തോമസ്, പി.ജെ. ജോൺ, അനിയൻ പഴൂർ, മികച്ച കർഷകരായ സാലി ജോർജ്, തോമസ് ഏബ്രഹാം, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയംനേടിയ അൽവിന മറിയം റെജി എന്നിവരെ ആദരിച്ചു.