മണ്ണാറക്കുളഞ്ഞിയില്‍ ലോറി മറിഞ്ഞു
1492919
Monday, January 6, 2025 3:52 AM IST
പത്തനംതിട്ട: കൈതച്ചെടി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മണ്ണാറക്കുളഞ്ഞി ചന്തയ്ക്കു സമീപം മൂന്നാം വളവിലാണ് അപകടം നടന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് അപകടം. ലോറി പത്തനംതിട്ട ഭാഗത്തേക്ക് വരികയായിരുന്നു.
ആര്‍ക്കും പരിക്കില്ല. മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റി. റോഡില്‍ ഏറെ സമയം ഗതാഗത തടസവും അനുഭവപ്പെട്ടു.