ക്രിസ്മസ്, പുതുവത്സര സംഗീത സായാഹ്നം
1492527
Sunday, January 5, 2025 3:38 AM IST
കുമ്പനാട്: പാവപ്പെട്ടവരിലും നിന്ദിതരിലും പീഡിതരിലും ദൈവത്തെ കാണണമെന്നും അവരോട് ഏകീഭവിക്കുന്നതിലൂടെയാണ് ക്രിസ്മസിന്റെ സന്ദേശം പൂർണമാകുന്നതെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത.
മാർത്തോമ്മ സഭ നിരണം മാരാമൺ ഭദ്രാസന മ്യൂസിക് മിനിസ്ട്രി സംഘടിപ്പിച്ച ക്രിസ്മസ് പുതുവൽസര സംഗീത സായാഹ്നം കുമ്പനാട് മാർത്തോമ്മ വലിയ പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യു അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായിക ശ്രേയ അന്ന ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്ത് ഗാനങ്ങൾ ആലപിച്ചു. വികാരി ജനറാൾ റവ. മാത്യു ജോൺ, റവ. ഡോ ഡാനിയേൽ മാമ്മൻ, ഡിഎസ്എംസി ഡയറക്ടർ റവ. ഉമ്മൻ കെ. ജേക്കബ്, അനീഷ് കുന്നപ്പുഴ, ബിനു ജോൺ എന്നിവർ പ്രസംഗിച്ചു.