മിനി ബസ് ഇടിച്ചു തീര്ഥാടകന് മരിച്ചു; നിയന്ത്രണംവിട്ട ബസ് മറിഞ്ഞ് ഒമ്പതു പേര്‍ക്ക് പരിക്ക്
1492917
Monday, January 6, 2025 3:52 AM IST
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് ഇടിച്ച് വഴിയരികില്‍ നിന്ന തീര്ഥാടകന് മരിച്ചു. ചെന്നൈ സ്വദേശി ശിവകുമാറാണ് (65) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒമ്പതുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൂന്നുപേര്‍ എരുമേലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ് തമിഴ്നാട്ടില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ എരുമേലി - പമ്പ പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടം നടന്നത്.
കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണം നഷ്ടമായ ബസ് സമീപത്തെ ഹോട്ടലിന്റെ പാര്‍ക്കിംഗ് പ്രദേശത്തുള്ള രണ്ടു കാറുകളിലിടിച്ച ശേഷം മുന്‍ഭാഗം താഴ്ചയിലേക്കു മറിഞ്ഞു. റോഡരികില്‍ നിന്നയാളിന്റെ ശരീരത്തിലൂടെയാണ് ബസ് കയറിയിറങ്ങിയത്.