സ്കൂൾ സമയത്ത് ടിപ്പർ ലോറികൾക്കുള്ള അനുമതി ഒഴിവാക്കണം
1492522
Sunday, January 5, 2025 3:36 AM IST
കോന്നി: സ്കൂൾ സമയത്ത് ടിപ്പർ ലോറികൾ ഓടുവാൻ നൽകിയ അനുമതി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് -എം കോന്നി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരത്തിൽ വാഹനം ഓടുന്നതുമൂലം റോഡിൽ ഉണ്ടാവുന്ന ഗതാഗതക്കുരുക്കും പലവിധ അപകട സാധ്യതകളുംഏറെയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
മണ്ഡലം പ്രസിഡന്റ് രാജീസ് കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.