തോട്ടക്കോണം ജിഎൽപിഎസിലെ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു
1492525
Sunday, January 5, 2025 3:36 AM IST
പന്തളം: തോട്ടക്കോണം ഗവ. എൽപി സ്കൂളിലെ കിഡ്സ് പാർക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മുളമ്പുഴ പുത്തൻ വലിയമഠം പിപിജിഎം ട്രസ്റ്റ് ഡയറക്ടർമാരായ മഞ്ജുനാഥൻ എമ്പ്രാന്തിരിയും ജയലക്ഷ്മി എമ്പ്രാന്തിരിയും ചേർന്നാണ് പാർക്ക് നിർമിച്ചു നൽകിയത്.
മുടിയൂർക്കോണം കൈരളി എൽഇഡി ലൈറ്റ്സ് സ്ഥാപിച്ച സിസിടിവിയുടെ സമർപ്പണം മാനേജിംഗ് ഡയറക്ടർ സി.എ. പൊന്നമ്മ നിർവഹിച്ചു. വാർഡ് കൗൺസിലർ കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു.
നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു, കൗൺസിലർ സുനിതാ വേണു, പന്തളം എഇഒ പി. ഉഷ, പി. ഉദയൻ, ബി. ബിനു, ജയലക്ഷ്മി, സജിതാ ജയൻ സീതാ ലക്ഷ്മി, എസ്. അനില, ഇസ്മയിൽ നജുമുദീൻ, അശ്വതി എന്നിവർ പ്രസംഗിച്ചു.
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ യുകെജി വിദ്യാർഥി ശിവഹരിയെയും മഞ്ജുനാഥൻ എമ്പ്രാന്തിരിയെയും ജയലക്ഷ്മി എമ്പ്രാന്തിരിയെയും സി.എ. പൊന്നമ്മയെയും ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ആദരിച്ചു.