തര്‍ക്കത്തിനിടെ അയല്ക്കാരന്റെ മുഖം കടിച്ചുപറിച്ചു
1492520
Sunday, January 5, 2025 3:36 AM IST
അടൂര്‍: നെല്ലിമുകളില്‍ അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കിനിടെ മധ്യവയസ്കന്റെ മുഖം കടിച്ചുപറിച്ചു. അയല്‍വാസിയുടെ കടിയേറ്റ് മുഖത്ത് ഗുരുതര പരിക്കേറ്റ നെല്ലിമുകള്‍ പേരാണിക്കല്‍ തറയില്‍ ജസ്റ്റിന് ജോര്‍ജിനെ (45) അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകുന്നേരം 4.30ന് ജസ്റ്റിന് ജോര്‍ജിന്റെ വീടിനു സമീപത്തായിരുന്നു സംഭവം.
കടിച്ച അയല്‍വാസിയും ജസ്റ്റിന്റെ കുടുംബവും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പറയപ്പെടുന്നുണ്ട്. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.