മാരാമണ്‍ കണ്വന്ഷന് പന്തൽ കാൽനാട്ടുകർമം നാളെ
1492517
Sunday, January 5, 2025 3:36 AM IST
മാരാമൺ: 130-ാ മത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് പന്പാ മണല്‍പ്പുറത്ത് നാളെ രാവിലെ ഏഴിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിക്കും.
മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. പീലക്സിനോസ് എപ്പിസ്കോപ്പയും സഭയിലെ മറ്റു ബിഷപ്പുമാരും പങ്കെടുക്കും. ഫെബ്രുവരി ഒന്‍പതു മുതല്‍ 16 വരെയാണ് ഇത്തവണത്തെ കൺവൻഷൻ.
ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന വിശാലമായ പന്തലിന്റെ നിര്‍മാണമാണ് പമ്പാ നദിയുടെ തീരത്ത് നാളെ ആരംഭിക്കുന്നത്. നദിക്കു കുറുകെയുള്ള നടപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.
ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, ജനറൽ കൺവീനറായി ലേഖക സെക്രട്ടറി റവ. ഏബ്രഹാം പി. തോമസ്, സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ്, ട്രഷറാർ ഡോ. എബി തോമസ് എന്നിവരുടെ ചുമതലയിൽ വിവിധ കമ്മിറ്റികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.