കെപിഎസ്ടിഎ ജില്ലാ സമ്മേളനം അടൂരിൽ
1492518
Sunday, January 5, 2025 3:36 AM IST
അടൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 24, 25 തീയതികളിൽ അടൂർ വൈഎംസിഎ ഹാളിൽ നടക്കും.സ്വാഗതസംഘ രൂപീകരണ യോഗം ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബിനു വർഗീസ്, സെക്രട്ടറി എസ്. പ്രേം, സംസ്ഥാന സമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ചെയർമാനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.