കെയുഎച്ച്എസ് ബി സോണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കം
1492918
Monday, January 6, 2025 3:52 AM IST
തിരുവല്ല: പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കേരള യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ് ബി സോണ്‍ ഇന്റര്‍ കൊളീജിയറ്റ് ഫുട്ബോള്‍ മത്സരം മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ ആരംഭിച്ചു.
ഉദ്ഘാടന മത്സരത്തില്‍ പുഷ്പഗിരി ഫാര്‍മസി കോളജിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെന്റ് ഗ്രീഗോറിയോസ് നഴ്സിംഗ് കോളജ് പരുമല പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മറ്റു മത്സരങ്ങളില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ പുതുപ്പള്ളിയും നിര്‍മല ഫാര്‍മസി കോളജും വിജയിച്ച് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ക്രിസ് തോമസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി മെഡിക്കല്‍ കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു തുണ്ടിയില്‍ അധ്യക്ഷത വഹിച്ചു. പുഷ്പഗിരി മെഡിക്കല്‍ കോളജ് സിഇഒ ഫാ. ഡോ. ബിജു പയ്യമ്പള്ളില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വിക്രം ഗൗഡ, ഡോ. സാബു പി സാമുവേല്‍,
അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ലീഗ് കമ്മിറ്റി അംഗം ഡോ. റെജിനോള്‍ഡ് വര്‍ഗീസ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷണ് പ്രസിഡന്റ് ജോളി അലക്സാണ്ടര്‍, സെക്രട്ടറി ജോയ് പൗലോസ്, റഫറീസ് അസോസിയേഷന് പ്രസിഡന്റ് എം. മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളജ് യൂണിയന് ചെയര്മാന് ബോണു കെ. ബേബി, സ്വാഗതവും, സ്പോര്‍ട്സ് സെക്രട്ടറി വി.സി. നവനീത് നന്ദിയും പറഞ്ഞു.