അടൂര്‍ മണ്ഡലത്തില്‍ ആധുനിക രീതിയില്‍ അങ്കണവാടികള്‍ നിര്‍മിക്കും: ഡെപ്യൂട്ടി സ്പീക്കര്‍
1492516
Sunday, January 5, 2025 3:36 AM IST
അടൂര്‍: മണ്ഡലത്തിന് ആധുനികരീതിയില്‍ അങ്കണവാടികള്‍ നിര്‍മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ. ആസ്തി വികസനഫണ്ട് 10 ലക്ഷം രൂപയും കടമ്പനാട് ഗ്രാമപഞ്ചായത്തിന്റെ നാല് ലക്ഷം രൂപയും വിനിയോഗിച്ച് മണ്ണടി മുല്ലവേലി അങ്കണവാടിക്ക് നിര്‍മിച്ചുനല്‍കിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.