അടൂരിൽ ഈസ്റ്റർ സംഗമം 31ന്
1412516
Wednesday, March 27, 2024 3:11 AM IST
അടൂർ: അടൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 31 ഈസ്റ്റർ സംഗമം. ആനന്ദപ്പള്ളി സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വൈകുന്നേരം ആറിന് ചെയർമാൻ ഫാ. ഡോ. ശാന്തൻ ചരുവിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ഈസ്റ്റർ സംഗമം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പയെ യോഗം ആദരിക്കും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഫണ്ട് ഡോ. വർഗീസ് പേരയിൽ ഏറ്റുവാങ്ങും. യാക്കോബായ സഭ കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ. ആബു ടി. സ്കറിയ, ഫാ. ജോസ് വെച്ചുവെട്ടിക്കൽ എന്നിവർ സ്നേഹസന്ദേശം നൽകും.
ഇടവക ഗായക സംഘങ്ങൾ ഈസ്റ്റർ ഗാനസന്ധ്യ അവതരിപ്പിക്കും . ഇടവക വികാരി ഫാ. ജോസഫ് ശാമുവേൽ സന്ദേശം നൽകും, മേജർ ഡി. ഗബ്രിയേൽ, റവ. ബിബിൻ ജേക്കബ് എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകും. രാത്രി എട്ടിന് ഈസ്റ്റർ വിരുന്നോടുകൂടി സംഗമം സമാപിക്കും.
ഫാ. ഫിലിപ്പോസ് ഡാനിയേൽ-ജനറൽ കൺവീനർ, ഫാ. ജോർജ് വർഗീസ് , ഫാ. ജോർജ് വർഗീസ് ചിറക്കരോട്ട്, ഡെന്നീസ് സാംസൺ, ബേബി ജോൺ, ജേക്കബ് ജോർജ്, ജോൺസൺ കുളത്തുംകരോട്ട്, അനിയൻ ചെപ്പള്ളിൽ, കെ.കെ. ജയിംസ് ജോർജ്, വിബി വർഗീസ്, ഷിബു ചിറക്കരോട്ട് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.