സ്പോര്‍ട്സ് ആയുര്‍വേദ സെമിനാര്‍
1508225
Saturday, January 25, 2025 3:37 AM IST
പത്തനംതിട്ട: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും നാഷണല്‍ ആയുഷ് മിഷനും ജില്ലയിലെ കായികതാരങ്ങള്‍ക്കായി സംയുക്തമായി സംഘടിപ്പിച്ച സ്പോര്‍ട്സ് ആയുര്‍വേദ സെമിനാര്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ സ്പോര്‍ട്സ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. കണ്ണന് രാജീവ് ക്ലാസെടുത്തു. ക്യാപ്റ്റന്‍ ജിജോ കെ. ജോസഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെംബര്‍മാരായ ആര്. പ്രസന്നകുമാര്‍, പി. ആര്. ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.