സ്വർണപ്പണയ വായ്പ ഉദ്ഘാടനം
1508424
Sunday, January 26, 2025 3:44 AM IST
മല്ലപ്പള്ളി: പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ സ്വർണപ്പണയ വായ്പ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ആദ്യ പണയം രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ സ്വീകരിച്ചു.
ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.ജി. സാബു, കേന്ദ്ര ബാങ്ക് പ്രതിനിധി ജി. സതീഷ് ബാബു, തോമസ് ടി. തുരുത്തിപ്പള്ളിൽ, ടി.ജി. രഘുനാഥപിള്ള, ടി.പി. ഭാസ്കരൻ, ജോർജ് വർഗീസ്, സുഗതകുമാരി, ബാങ്ക് സെക്രട്ടറി രാധശ്രീ എന്നിവർ പ്രസംഗിച്ചു.