ഓർമപ്പെരുന്നാളും സ്പെഷൽ സ്കൂൾ കലാമേളയും ഇന്ന്
1508220
Saturday, January 25, 2025 3:37 AM IST
പത്തനംതിട്ട: പ്രകാശധാര സ്കൂൾ സ്ഥാപകൻ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ ഓർമപ്പെരുന്നാളിനോടും സ്കൂൾ രജതജൂബിലിയോടും അനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിച്ച് സ്പെഷൽ സ്കൂൾ കലാമേള ഇന്ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് പാരീഷ്ഹാളിൽ നടക്കും.
രാവിലെ 6.30ന് സ്കൂൾ ചാപ്പലിൽ മാർ യൗസേബിയോസ് അനുസ്മരണ ശുശ്രൂഷയ്ക്ക് ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും.
8.45ന് സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ അങ്കണത്തിൽനിന്നു റാലി ആരംഭിക്കും. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. കലാമേളയിൽ ജില്ലയിലെ സ്പെഷൽ സ്കൂൾ, ബഡ്സ് സ്കൂൾ, ബിആർസി സ്ഥാപനങ്ങളിലെ കുട്ടികളും അധ്യാപകരും പങ്കെടുക്കും.