വിമുക്തഭടൻമാർക്കു നേരേ അവഗണനയെന്ന്
1508234
Saturday, January 25, 2025 3:46 AM IST
പത്തനംതിട്ട: വിമുക്ത ഭടൻമാർക്ക് സംസ്ഥാന സർക്കാരിൽനിന്നും പോലീസിൽനിന്നും അവഗണന നേരിടുന്നതായി എക്സ് സർവീസ് മെൻ കോൺഗ്രസ് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പോലീസ് വകുപ്പിൽനിന്നും പലപ്പോഴും അവഗണനയാണ് നേരിടുന്നത്. വിമുക്തഭടർക്കു ലഭിക്കേണ്ട പ്രത്യേക പരിഗണന പോലും ലഭിക്കാറില്ല. കല്ലേലി വയക്കര തലത്താഴെ വീട്ടിൽ സോമശേഖരൻനായരുടെ 40000 രൂപ സൈബർ തട്ടിപ്പിലുടെ നഷ്ടപ്പെട്ട സംഭവത്തിൽ പോലീസും ബാങ്ക് അധികൃതരും കാട്ടിയ അനാസ്ഥ ഗൗരവമേറിയതാണ്.
പരാതി നൽകുന്നതു സംബന്ധിച്ച കൃത്യമായ വിവരം പോലും നൽകാൻ അധികൃതർ തയാറായില്ല. കോന്നി പോലീസിൽ പരാതി നൽകിയിട്ടും ഊർജിതമായ അന്വേഷണം നടത്താൻ തയാറായിട്ടില്ലെന്നും ഭാരവാഹികർ പറഞ്ഞു.
അക്കൗണ്ട് ഹാക്ക് ചെയ്ത് തുക തട്ടിയെടുത്തതായാണ് കരുതുന്നത്. വിമുക്തഭടന്റെ ഒരുമാസത്തെ പെൻഷൻതുകയാണ് നഷ്ടപ്പെട്ടത്. ഇതോടെ ചികിത്സ ആവശ്യങ്ങൾക്കും നിത്യച്ചെലവിനും പണമില്ലാതെയായിരിക്കുകയാണെന്ന് സോമശേഖരൻ ായർ പറഞ്ഞു. ജില്ലാ ചെയർമാൻ അനിൽ ബാബു, സംസ്ഥാന കമ്മിറ്റി അംഗം ബെന്നിഫിലിപ്പ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.