റാന്നി കാത്തലിക് കണ്‍വന്‍ഷനു തുടക്കം
1508230
Saturday, January 25, 2025 3:46 AM IST
റാന്നി: റാന്നിയിലെ വിവിധ കത്തോലിക്കാ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന 61 ാമത് റാന്നി കാത്തലിക് കണ്വന്ഷന് സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു.
മലങ്കര സുറിയാനി കത്തോലിക്കാ സഭ വചനവര്ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ആര്‍ച്ച്ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ തിരുവചന പ്രദക്ഷിണത്തോടെയാണ് ശുശ്രൂഷ ആരംഭിച്ചത്.
പുഷ്പഗിരി ഹോസ്പിറ്റല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഫാ. ഡോ. മാത്യു മഴവഞ്ചേരി വചന സന്ദേശം നല്കി. കണ്വന്ഷന് പ്രസിഡന്റ് ഫാ. ഷാജി ബഹനാന്, സെക്രട്ടറി റിനോ സാക്ക്, റാന്നി മേഖല പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോബിന് എന്നിവര്‍ പ്രസംഗിച്ചു. കണ്വന്ഷന് നാളെ സമാപിക്കും.