അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ
1507928
Friday, January 24, 2025 3:29 AM IST
പത്തനംതിട്ട: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 27 മുതൽ ഫെബ്രുവരി രണ്ടുവരെ അടൂർ - പറന്തൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുമെന്ന് സഭ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
27ന് വൈകുന്നേരം ആറിനു നടക്കുന്ന പൊതു സമ്മേളനം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ടി.ജെ. സാമുവൽ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുവരെ പ്രത്യേക യോഗങ്ങളും വൈകുന്നേരം ആറു മുതൽ രാത്രി ഒന്പതുവരെ പൊതു യോഗങ്ങളും നടക്കും.
29ന് രാവിലെ ബഥേൽ ബൈബിൾ കോളജ് പൂർവ വിദ്യാർഥി സമ്മേളനവും ശുശ്രൂഷക സമ്മേളനവും. വൈകുന്നേരം നാലിന് പുതിയതായി നിർമിക്കുന്ന ഓഫീസ് കോംപ്ലക്സിന്റെ തറക്കല്ലിടീൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവൽ നിർവഹിക്കും.
ഫെബ്രുവരി ഒന്നിന് രാവിലെ ഒന്പതിന് സൺഡേസ്കൂൾ സമ്മേളനവും രണ്ടിന് യുവജന വിഭാഗം സമ്മേളനവും നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, മീഡിയാ കൺവീനർ ഷാജൻ ജോൺ എടക്കാട്, ബിജു തങ്കച്ചൻ, ജോൺസൺ ജോഷി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.