ഐക്യ ക്രിസ്തീയ കൺവൻഷൻ 27 മുതൽ
1508219
Saturday, January 25, 2025 3:37 AM IST
ചുങ്കപ്പാറ: കോട്ടാങ്ങൽ, കൊറ്റനാട് മണിമല ഗ്രാമപഞ്ചായത്തുക ളിലെ കോട്ടാങ്ങൽ, ചുങ്കപ്പാറ, പെരുമ്പെട്ടി, കുളത്തൂർ, നിർമലപുരം പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന എപ്പിസ്കോപ്പൽ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 16-ാമത് ഐക്യ ക്രിസ്തിയ കൺവൻഷൻ 27 മുതൽ ഫെബ്രുവരി ഒന്നു വരെ പെരുന്പെട്ടി അത്യാൽ ശാലേം മർത്തോമ്മ ദേവാലയങ്കണത്തിൽ നടക്കും. സീറോ മലബാർ, മലങ്കര, ലത്തീൻ, മാർത്തോമ്മ, ഓർത്തഡോക്സ്, സിഎസ്ഐ സഭകളിൽനിന്നുള്ളവർ വചനപ്രഘോഷണം നടത്തും.
27നു വൈകുന്നേരം 6.30 ന് ഗാനശുശ്രഷയോടെ കൺവൻഷൻ ആരംഭിക്കും, മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
28 മുതൽ ഫെബ്രുവരി ഒന്നുവരെ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ ഗാനശുശ്രുഷയും വചനപ്രഘോഷണവും. 28ന് ഫാ. മാത്യു തുണ്ടിയിൽ, 29 ന് റവ. ഷാജി എം. ജോൺസൺ, 30ന് മോൺ. ജോസ് നവസ് പുത്തൻപറമ്പിൽ, 31ന് ഫാ. ജിനോ പുന്നമറ്റത്തിൽ, ഫെബ്രുവരി ഒന്നിനു റവ. ബോബി മാത്യു എന്നിവർ വചന സന്ദേശം നൽകും.
പ്രസിഡന്റ് ഫാ.ടോണി മണിയഞ്ചിറ ഐക്യവേദി പ്രസിഡന്റ് ഫാ. തോമസ് പയ്യമ്പളിൽ പബ്ലിസിറ്റി ചെയർമാൻ റവ. ഡേവിഡ് ചെറിയാൻ, കൺവീനർ ജോസി ഇലഞ്ഞിപ്പുറം, ജനറൽ കൺവീനർ വിനീഷ് പി. തോമസ് ഐക്യവേദി ഭാരവാഹികളായ ടി.സി. തോമസുകുട്ടി, റെജി എം. തോമസ്, ബിനോ വർഗീസ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.