വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വിഷയങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നു: കൊടിക്കുന്നില്‍ സുരേഷ്
1508415
Sunday, January 26, 2025 3:31 AM IST
അടൂര്‍: വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വിഷയങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെപിഎസ്ടിഎ) പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയിരുന്നു അദ്ദേഹം.
മെഡിസെപ്പ്, പ്രഥമാധ്യാപകരുടെ ഉച്ചഭക്ഷണബാധ്യത, ഡിഎ കുടിശിക എന്നിവയില്‍ കാട്ടുന്ന അനീതിക്ക് സര്‍വീസ് ലോകം മാപ്പ് തരില്ലെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചു പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഫിലിപ്പ് ജോര്‍ജ്, ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവ് വര്‍ഗീസ് ജോസഫ് എന്നിവരെ കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ആദരിച്ചു. ജില്ലാ സെക്രട്ടറി എസ്.പ്രേം, ഡിസിസി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്. ബിനു, മുന്‍ സംസ്ഥാന ട്രഷറര്‍ എസ്. സന്തോഷ് കുമാര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങൾ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന വിദ്യാഭ്യാസ സെമിനാര്‍ സംസ്ഥാന ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. വനിതാ സമ്മേളനം സംസ്ഥാന കൗണ്‍സിലര്‍ പ്രീത ബി. നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ജിഷി ഷൗക്കത്ത് അധ്യക്ഷതവഹിച്ചു.