കോഴഞ്ചേരി ഓർത്തഡോക്സ് കൺവൻഷൻ ഇന്നു മുതൽ
1507927
Friday, January 24, 2025 3:29 AM IST
കോഴഞ്ചേരി: മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസന സുവിശേഷ സംഘം കോഴഞ്ചേരി ഡിസ്ട്രിക്ട് കണ്വന്ഷന് ( മെല്‍ത്തോ) ഇന്ന് മുതല്‍ 26 വരെ കോഴഞ്ചേരി സെന്റ് മാത്യൂസ് ഓര്‍ത്തഡോക്സ് വലിയ പള്ളിക്കു സമീപമുള്ള മിനി മുത്തൂറ്റ് ഗ്രൗണ്ടില്‍ നടക്കും. ഇന്നു രാത്രി ഏഴിന് ഡോ. സാബു തോമസ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഫാ. സാജന് ബി. വര്‍ഗീസ്, റവ. ജോസഫ് ശാമുവേല്‍ കറുകയില്‍ കോര്‍ എപ്പിസ്കോപ്പ, സജി മാമ്മന്‍ എന്നിവര്‍ പ്രസംഗിക്കും.
നാളെ വൈകുന്നേരം 5.45 ന് സന്ധ്യാ നമസ്കാരത്തെത്തുടര്‍ന്ന് ഗാന ശുശ്രൂഷ. റവ. ഡോ. എ.റ്റി. സഖറിയ വചനസന്ദേശം നല്‍കും. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
26നു വൈകുന്നേരം സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ എന്നിവയെത്തുടർന്ന് ഫാ. ബെന്നി നാരകത്തിനാല്‍ വചന സന്ദേശം നല്‍കും. തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ പ്രസംഗിക്കും. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും. റവ. ബിജു പി. ജോസ്, ടൈറ്റസ് ശാമുവേല്‍ എന്നിവര്‍ പ്രസംഗിക്കും.