പ്രതിഷേധ കൂട്ടായ്മ നടത്തി
1508414
Sunday, January 26, 2025 3:31 AM IST
കോഴഞ്ചേരി: ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്.
ആര്‍ജെഡി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോഴഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് മനു വാസുദേവ് അധ്യക്ഷത വഹിച്ചു. റോയി വര്‍ഗീസ് ഇലവുങ്കല്‍, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.