വെട്ടിക്കല്പുരയിടം പള്ളിയില്‍ തിരുനാള്‍
1508229
Saturday, January 25, 2025 3:46 AM IST
വായ്പൂര്: വെട്ടിക്കല്‍ പുരയിടം സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാള്‍ ഇന്നും നാളെയുമായി ആഘോഷിക്കും. ഇന്ന് വൈകുന്നേരം 4 30ന് റംശാ, മധ്യസ്ഥ പ്രാര്‍ഥന തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്ക് കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് വികാരി ഫാ. ജേക്കബ് നടുവിലേക്കളം കാര്‍മികത്വം വഹിക്കും.
വൈകുന്നേരം ആറിനു ദേശം ചുറ്റിയുള്ള പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 26ന് രാവിലെ 9 30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. ഫാ. ജോണ്സണ് ചാലക്കല്‍ (ബര്‍സാര്‍ എസ് എച്ച് പബ്ലിക് സ്കൂള്‍) കിളിമല തുടര്‍ന്ന് ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണം, സ്നേഹവിരുന്ന്, ഉത്പന്ന ലേലം, വൈകുന്നേരം അഞ്ചിന് സഭ ഐക്യ പ്രാര്‍ഥന,് കലാപരിപാടികള്‍. വികാരി ഫാ. അലന് വെട്ടുകുഴിയില്‍ നേതൃത്വം നല്‍കും.