കുഷ്ഠരോഗ നിർമാർജനം: കാന്പെയ്ൻ 30 മുതൽ
1507931
Friday, January 24, 2025 3:30 AM IST
പത്തനംതിട്ട: ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ള കുഷ്ഠരോഗ നിര്‍ണയ കാന്പെയ്ൻ അശ്വമേധം 6.0, ബോധവത്കരണ പരിപാടി സ്പര്‍ശ് എന്നിവ 30 മുതല്‍ ഫെബ്രുവരി 12 വരെ ജില്ലയില്‍ നടക്കും. കാമ്പയിന്റെ ഭാഗമായി തയാറാക്കിയ പോസ്റ്ററും ഫ്ളാഷ് കാര്‍ഡും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പ്രകാശനം ചെയ്തു.
ആശാപ്രവര്‍ത്തകയും പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവര്‍ത്തകനുമടങ്ങുന്ന സംഘം കാമ്പയിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടുപിടിച്ച് രോഗനിര്‍ണയത്തിനും തുടര്‍ ചികിത്സയ്ക്കുമുള്ള സഹായം നല്‍കും.
ഇതിനായി 1091 സംഘങ്ങളിലായി 2182 വോളണ്ടിയർമാരെ നിയോഗിച്ച് പരിശീലനം നൽകി. ഡിഎംഒ ഡോ. എല്‍. അനിതകുമാരി, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. സേതുലക്ഷ്മി, ഡോ. ഐപ് ജോസഫ്, വിവിധ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.