തുമ്പമണ്‍ കാദീശ്ത്താ ഓര്‍ത്തഡോക്സ് പള്ളി ജൂബിലി, പെരുന്നാള്‍ സമാപനം 28ന്
1508420
Sunday, January 26, 2025 3:44 AM IST
പത്തനംതിട്ട: തുമ്പമണ്‍ നോര്‍ത്ത് സെന്റ് മേരീസ് കാദീശ്ത്താ ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍, ശതോത്തര രജത ജൂബിലി സമാപനം 28നു നടക്കും. ഇന്നു രാവിലെ 7.30ന് കുര്‍ബാന, 9.30 ന് ആധ്യാത്മിക സംഘടനകളുടെ വാര്‍ഷികം ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും.
നാളെ വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, 7.15ന് പ്രദക്ഷിണം. 28നു രാവിലെ 7.45ന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാന, 10.30ന് ശതോത്തര രജതജൂബിലി സമാപന സമ്മേളനം കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്യും.
മന്ത്രി വീണാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ആന്റോ ആന്റണിഎംപി പങ്കെടുക്കും. ശതോത്തര രജതജൂബിലിയുടെ ഭാഗമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനവും ചടങ്ങില്‍ നടക്കും. രാത്രി ഏഴിന് ഗാനസന്ധ്യ.
വികാരി ഫാ. ജേക്കബ് കല്ലിച്ചേത്ത്, ട്രസ്റ്റി ടി.എസ്. ജോസഫ്, സെക്രട്ടറി മോന്‍സി ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ടി.ടി. വര്‍ഗീസ്, സി.ടി. തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.