പെരുന്തേനരുവി സെന്റ് ജോസഫ് പള്ളിയിൽ തിരുനാൾ
1508228
Saturday, January 25, 2025 3:46 AM IST
പെരുന്തേനരുവി: സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഇന്ന് വൈകുന്നേരം 5.30ന് ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം തുടർന്ന് വിശുദ്ധ കുർബാന.
നാളെ വൈകുന്നേരം 5.15ന് പ്രദക്ഷിണം, തുടർന്ന് വിശുദ്ധ കുർബാന. 27ന് വൈകുന്നേരം 5.15ന് വീടുകളിൽനിന്നുള്ള കഴുന്ന് സമർപ്പണം, തുടർന്ന് വിശുദ്ധ കുർബാന. 28ന് വൈകുന്നേരം 5.15ന് കരുണയുടെ ജപമാല, വിശുദ്ധ കുർബാന. 29ന് വൈകുന്നേരം 5.15ന് കുരിശടിയിൽ പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കവും തുടർന്ന് മലങ്കര റീത്തിൽ വിശുദ്ധ കുർബാന.
30ന് വൈകുന്നേരം 5.30ന് വാഹനവെഞ്ചെരിപ്പ്, വിശുദ്ധ കുർബാന. 31ന് വൈകുന്നേരം 5.30ന് സെമിത്തേരി സന്ദർശനം, വിശുദ്ധ കുർബാന. ഫെബ്രുവരി ഒന്നിന് വൈകുന്നേരം നാലിന് മലങ്കര റീത്തിൽ വിശുദ്ധ കുർബാന, തുടർന്ന് കുടമുരുട്ടിയിലേക്ക് പ്രദക്ഷിണം, രാത്രി 7.45ന് ശിങ്കാരിമേള പ്രകടനം, 8.15ന് ഗാനമേള. ഫെബ്രുവരി രണ്ടിന് രാവിലെ 10ന് വിശുദ്ധ കുർബാന, തുടർന്ന് സ്നേഹവിരുന്ന്.