പാർഥസാരഥി ക്ഷേത്രത്തിൽ ഉത്സവക്കൊടിയേറ്റ് 29ന്
1508235
Saturday, January 25, 2025 3:46 AM IST
അടൂർ: പാർഥസാരഥി ക്ഷേത്രത്തിൽ പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് 29 ന് കൊടിയേറും. ഫെബ്രുവരി ഏഴിനാണ് ആറാട്ട്. 29 നു രാത്രി 7.30ന് തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൻ്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്. ഉച്ചയ്ക്ക് 12ന് കൊടിയേറ്റ് സദ്യ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കും.
ആറു മുതൽ തെങ്ങമ്മം ജയകുമാർ സംഘത്തിന്റെ പഞ്ചവാദ്യം, 7.45 മുതൽ വയലിൻ സോളോ, . 30ന് രാവിലെ 5 .30 മഹാഗണപതി ഹോമം, എട്ടു മുതൽ ഏകാഹനരായണീയ യജ്ഞം , ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. രാത്രി എട്ടിന് ശ്രീബലി ശ്രീ ഭൂതബലി എഴുന്നള്ളത്ത്. തുടർന്നുള്ള ദിവസങ്ങളിലും വിശേഷാൽ പൂജകളും കലാപരിപാടികളും നടക്കും.
ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അടൂർ പൂരം. മൂന്നിന് ഗജഘോഷയാത്ര, 3.30ന് കൊടിയിറക്ക്, നാലിന് എഴുന്നള്ളത്ത്,4.15ന് ഓട്ടൻതുള്ളൽ, 5.30ന് നാദസ്വര കച്ചേരി, 6.30 ന് സംഗീത സദസ്, രാത്രി ഏഴു മുതൽ ചേന്നം പള്ളിൽ ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽനിന്നും തിരിച്ചെഴുന്നള്ളത്ത്, രാത്രി 8.30 മുതൽ ആറാട്ട്, ഒന്പതിന് മെഗാ ഗാനമേള എന്നിവയാണ് പരിപാടികൾ.