എം.ടി, ജയചന്ദ്രന് അനുസ്മരണം
1508233
Saturday, January 25, 2025 3:46 AM IST
റാന്നി: ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂളില്‍ എം.ടി. വാസുദേവന്‍ നായര്‍, പി. ജയചന്ദ്രന് എന്നിവരുടെ അനുസ്മരണ യോഗം മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. സ്കൂള്‍ ഡയറക്ടര്‍ ഫാ. ജോസഫ് വരമ്പുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എംഎല്‍എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ഭാവഗായകന് പി. ജയചന്ദ്രന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ഥികള്‍ സംഗീത വിരുന്ന് ഒരുക്കി.
എം ടി കൃതികളുടെ അവലോകനവും കുട്ടികള്‍ നടത്തി. സ്കൂള്‍ ഹെഡ്മിസ്ട്രസ് ലീന തങ്കച്ചന്
എംടിയുടെ സാഹിത്യസംഭാവനകള്‍ ഉള്‍പ്പെടുത്തി എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ തയാറാക്കിയ കൈയെഴുത്ത് മാസിക തുരുത്തിക്കാട് ബിഎഎം കോളജ് അസിസ്റ്റന്റ് പ്രഫ. ഡോ.എ.സി. ബിന്ദു പ്രകാശനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ലീന തങ്കച്ചന്, അധ്യാപിക സിസ്റ്റര്‍ മോനിക്ക എന്നിവര്‍ പ്രസംഗിച്ചു.