സമ്പൂര്‍ണ ഹൃദയ സംരക്ഷണവുമായി മുത്തൂറ്റ് ആശുപത്രി
1508411
Sunday, January 26, 2025 3:31 AM IST
കോഴഞ്ചേരി: മുത്തൂറ്റ് ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയില്‍ സമ്പൂര്‍ണ ഹൃദയ പരിരക്ഷാ പദ്ധതി നടപ്പാക്കും. ഹൃദയ സംബന്ധമായ ആരോഗ്യം ഉറപ്പാക്കാനായി എക്കോ, ടിഎംടി, എഫ്ബിഎസ്, എഫ്എല്‍പി, ഇസിജി എന്നീ പ്രധാന പരിശോധനകള്‍ക്കൊപ്പം കാര്‍ഡിയോളജി ആന്‍ഡ് ഡയറ്റ് കണ്‍സള്‍ട്ടേഷനും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
999 രൂപയുടെ പാക്കേജാണ് ഇതിലുള്ളത്. കൂടാതെ, ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം, ആവശ്യമായി വരുന്ന രോഗികള്‍ക്ക് ആന്‍ജിയോഗ്രാം 6000 രൂപയ്ക്കും ആന്‍ജിയോപ്ലാസ്റ്റി 60,000 രൂപയ്ക്കും ചെയ്യാന്‍ അവസരം ലഭിക്കും.
ഇന്നു മുതല്‍ ഫെബ്രുവരി 26 വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ മാത്രമാണ് പാക്കേജ് പരിധിയല്‍ വരിക.ഫോണ്‍: പത്തനംതിട്ട 994 642 6000, കോഴഞ്ചേരി - 994 616 0000.