കെപിഎസ്ടിഎ ജില്ലാ സമ്മേളനം ആരംഭിച്ചു
1508224
Saturday, January 25, 2025 3:37 AM IST
അടൂര്‍: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് അടൂരില്‍ തുടക്കമായി. സംസ്ഥാന നിര്‍വാഹക സമിതി അംഗം വര്‍ഗീസ് ജോസഫ് പതാക ഉയര്‍ത്തി.
ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം വി.ജി. കിഷോര്‍ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എസ്. പ്രേം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ഫ്രെഡി ഉമ്മന്‍, പ്രീത ബി.നായര്‍, ടോമിന് പടിയറ, ടി. തൗഫീക്ക്, അമല്‍ സന്തോഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.