പതിനേഴുകാരിക്കു നേരേ പീഡനം; അഞ്ചു പേര് അറസ്റ്റില്‍, എട്ട് കേസുകള്‍
1508425
Sunday, January 26, 2025 3:44 AM IST
അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ചു പേര് അറസ്റ്റില്‍. സാജന് (24), ആദര്‍ശ് (25),സച്ചിന് കുറുപ്പ് (25), കൃഷ്ണാനന്ദ് (20), അഭിനവ് (20) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇനി നാലു പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇതില്‍ ഒരാള്‍ വിദേശത്തും മറ്റൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ മൊത്തം ഒന്‍പതു പേരാണ് കുറ്റാരോപിതരായുള്ളത്.
ഇതില്‍ എട്ടു കേസുകളാണ് അടൂര്‍ പോലീസ് എടുത്തിട്ടുള്ളത്. ഒരു കേസ് നൂറനാട് പോലീസിന് കൈമാറിയിട്ടുണ്ട്. സ്കൂളില്‍ ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിംഗിലൂടെയാണ് പീഡനവിവരം പുറത്തുവന്നത്.
ആദിക്കാട്ടുകുളങ്ങര സ്വദേശി പീഡിപ്പിച്ച സംഭവത്തില്‍ എടുത്ത കേസാണ് ആദ്യത്തേത്. ഇതാണ് നൂറനാട് പോലീസിനു കൈമാറിയത്. അടൂര്‍ പോലീസ് കുട്ടിയുടെ മൊഴികള്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തി.