സീതത്തോട് പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് പത്തിനകം പൂര്‍ത്തിയാക്കും
1508412
Sunday, January 26, 2025 3:31 AM IST
സീതത്തോട്: സീതത്തോട് പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് പത്തിനകം പൂര്‍ത്തിയാക്കും. കെ.യു. ജെനിഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.
പാലം നിര്‍മാണത്തിന്റെ ഒന്നാംഘട്ടം ജോലികള്‍ റിക്കാര്‍ഡ് വേഗത്തിലാണ് പൂര്‍ത്തീകരിച്ചത് രണ്ടാംഘട്ട ജോലികളായ അപ്രോച്ച് റോഡ് സംരക്ഷണഭിത്തി നിര്‍മാണം ഉള്‍പ്പെടെയുള്ള ജോലികളാണ് പൂര്‍ത്തീകരിക്കാനുള്ളത് ഇതില്‍ സംരക്ഷണ ഭിത്തി ഫെബ്രുവരി രണ്ടിനകവും ഫില്ലിംഗ് ജോലികള്‍ 20ന് മുന്‍പും തീര്‍ക്കാന്‍ ധാരണയായി. അപ്രോച്ച് കോണ്‍ക്രീറ്റ് 25നകം നടക്കും.
പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളിലേക്കും കടകളിലേക്കും യാത്ര ചെയ്യാനുള്ള വഴിയും അപ്രോച്ച് റോഡില്‍നിന്ന് നിര്‍മിക്കും. മാര്‍ച്ച് പത്തിനു മുന്‍പായി പാലത്തിന്റെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുവാന്‍ തീരുമാനമായി.
യോഗത്തില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ , സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ മഞ്ജുഷ, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ദീപ, അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മനേഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ കലേഷ്,
കരാര്‍ കമ്പനി എന്‍ജിനിയര്‍ ജോര്‍ജ് കുട്ടി, പ്രോജക്ട് മാനേജര്‍ ദിനേശ്, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. പ്രമോദ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോബി ടി. ഈശോ എന്നിവര്‍ പങ്കെടുത്തു.