ഇവാന്‍ജലിക്കല്‍ സഭ ജനറല്‍ കണ്വന്ഷന് ഇന്നു സമാപിക്കും
1508413
Sunday, January 26, 2025 3:31 AM IST
തിരുവല്ല: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ജനറല്‍ കണ്വന്ഷന് ഇന്നു സമാപിക്കും. രാവിലെ 7.30ന് സഭയിലെ ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ കണ്വന്ഷന് പന്തലില്‍ തിരുവത്താഴ ശുശ്രൂഷ നടത്തും.
ഒമ്പതിന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തലും രാഷ്ട്രത്തെ ഓര്‍ത്തുകൊണ്ടുള്ള പ്രത്യേക സ്തോത്ര പ്രാര്‍ഥനയും സഭാ ആസ്ഥാനത്തെ ഓഫീസ് മന്ദിരാങ്കണത്തില്‍ നടക്കും. പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം സമാപന സന്ദേശം നല്‍കും.യുവജന, സണ്ഡേസ്കൂള്, ഡിഎംസി സംയുക്ത മിഷനറി സമ്മേളനം നടന്നു.