കുട്ടിപ്പോലീസ് പാസിംഗ് ഔട്ട് പരേഡ് നടത്തി
1546504
Tuesday, April 29, 2025 3:26 AM IST
ചാത്തന്നൂർ : കുട്ടിപ്പോലീസ് പാസിംഗ് ഔട്ട് പരേഡ് നട ത്തി. 110 ആൺകുട്ടികളും 110 പെൺകുട്ടികളും പരേഡിൽ പങ്കെടുത്തപ്പോൾ കാണാൻ എത്തിയ രക്ഷിതാക്കൾക്ക് അഭിമാന നിമിഷം.
ചാത്തന്നൂർ സബ് ഡിവിഷനിലെ ജി എച്ച്എസ് ചിറക്കര, അമൃത എച്ച്എസ്എസ് പാരിപ്പള്ളി, എഴിപ്പുറം എച്ച്എസ്എസ്, ജിഎച്ച്എസ്എസ് ചാത്തന്നൂർ, എസ്എൻവിജിഎച്ച്എസ് പരവൂർ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സീനിയർ ബാച്ചിന്റെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് ചിറക്കര സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മന്ത്രി ജെ. ചിഞ്ചു റാണി സല്യൂട്ട് സ്വീകരിച്ചു.
ജി.എസ്.ജയലാൽ എംഎൽഎ, സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ, അഡിഷണൽ എസ്പി ജീജി, പാരിപ്പള്ളി എസ്എച്ച്ഒ നിസാർ തുടങ്ങിയവർ പാസിംഗ് ഔട്ട് പരേഡിന് സാക്ഷിയാകുവാൻ ഉണ്ടായിരുന്നു.