സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഇടവക തിരുനാളിന് തുടക്കമായി
1546489
Tuesday, April 29, 2025 3:26 AM IST
പുനലൂർ : സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഇടവക തിരുനാളിന് തുടക്കമായി. മേയ് ഒന്നിന് തിരുനാൾ സമാപിക്കും.
നാളെ വൈകുന്നേരം അഞ്ചിന് സന്ധ്യാ പ്രാർഥന, വചന പ്രഘോഷണം, വിശുദ്ധ കുർബാന, മെഴുകുതിരി പ്രദക്ഷിണം, മേയ് ഒന്നിന് രാവിലെ 10ന് പ്രഭാത പ്രാർഥന, വിശുദ്ധ കുർബാന, ഗ്രോട്ടോ പ്രാർഥന, നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവയോടെ തിരുനാൾ സമാപിക്കുമെന്ന് ഇടവക വികാരി ഫാ.ഡോ. ജോൺ സിസി അറിയിച്ചു.