പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിൽ താലപ്പൊലി നടന്നു
1546495
Tuesday, April 29, 2025 3:26 AM IST
ചവറ : ചവറ തെക്കുംഭാഗം പനയ്ക്കറ്റോടില്‍ ദേവി ക്ഷേത്രത്തിലെ താലപ്പൊലി നടന്നു ആയിരക്കണക്കിന് ഭക്തരാണ് ദേവിക്ക് അകമ്പടി സേവിച്ച് താലപ്പൊലി എടുത്ത ശാന്തി കലമാന്‍ കൊമ്പില്‍ ദേവീ ചൈതന്യം ആവാഹിച്ച് കന്യാവിനെ കൊണ്ട് ഒരു വശത്ത് പിടിപ്പിച്ച് താലപ്പൊലി എഴുന്നള്ളത്താരംഭിച്ചു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ദേവി നാല് കരകളും കാണാനിറങ്ങി.
വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് താലപ്പൊലി പാവുമ്പ ദേവീ പീഠത്തില്‍ എഴുന്നള്ളി.തുടര്‍ന്ന് കോയിവിള പാവുമ്പ ദേവി ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ പാവുമ്പാ ദേവി ക്ഷേത്രത്തിലെ കന്യാവ് എഴുന്നള്ളി.
പാവുമ്പാ ദേവി പീഠത്തില്‍ രണ്ട് ക്ഷേത്രങ്ങളിലെയും ദേവിമാര്‍ ഒത്തു ചേരുന്ന കാഴ്ച കാണാന്‍ നിരവധി ഭക്തരാണ് എത്തിയത്. താലപ്പൊലി തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോള്‍ മാത്രമേ അടച്ചിട്ടിരുന്ന ശ്രീകോവില്‍ തുറന്ന് പൂജകള്‍ ആരംഭിക്കു.