ഫിൽഗിരി സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മേയ് ഒന്നു മുതൽ
1546487
Tuesday, April 29, 2025 3:26 AM IST
കൊല്ലം : ഫിൽഗിരി സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മേയ് ഒന്നുമുതൽ നാലുവരെ ആചരിക്കുന്നു.
ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും സഹദാമാരായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ സംയുക്തമായാണ് ആചരിക്കുന്നത്.
മേയ് ഒന്നിന് നാലിന് ജപമാല, 4.30ന് കൊടിയേറ്റ്, തുടർന്ന് ലദീഞ്ഞ്, നൊവേന, അഞ്ചിന് പരിശുദ്ധ കുർബാന മീൻകുളം ലൂർദ് മാതാ പള്ളി വികാരി ഫാ. എബി ചെങ്ങങ്കരി അർപ്പിക്കും. തുടർന്ന് ആരാധനയും,വിശുദ്ധ കുമ്പസാരവും ഉണ്ടായിരിക്കും.
രണ്ടിന് നാലിന് റംശാ, പരിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് , ആലപ്പുഴ സെന്റ് മൈക്കിൾസ് പള്ളി അസി. വികാരി ഫാ. സെബാസ്റ്റ്യൻ മമ്മൂട്ടിൽ അർപ്പിക്കും. തുടർന്ന് സെമിത്തേരി സന്ദർശനവും സൺഡേസ്കൂൾ വാർഷികവും.
മൂന്നിന് നാലിന് റംശ, പരിശുദ്ധ കുർബാന ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ റവ.ഡോ.ജോൺ തെക്കേക്കര അർപ്പിക്കും. തുടർന്ന് വയലാ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ നാലിന് രാവിലെ 8.30ന് പരിശുദ്ധ റാസാ കുർബാന, ആഘോഷമായ വിശുദ്ധ ആദ്യകുർബാന സ്വീകരണം ചങ്ങനാശേരി അതിരൂപത അപ്പോസ്റ്റൽ ഡയറക്ടർ ഫാ.ജെയിംസ് കണിക്കുന്നേൽ അർപ്പിക്കും. തുടർന്ന് ഫിൽഗിരി കുരിശടിയിലേക്ക് പ്രദക്ഷിണം, ലേലം,കൊടിയിറക്ക് എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. മാത്യു നടയ്ക്കൽ അറിയിച്ചു.