വികസനമുരടിപ്പിന്റെ നാടായി ചവറ നിയോജക മണ്ഡലം മാറി: ആർവൈഎഫ്
1545911
Sunday, April 27, 2025 6:15 AM IST
ചവറ : വികസനമുരടിപ്പിനെതിരേ ജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ആർവൈഎഫ് സംസ്ഥാന സമിതി അംഗം ആർ.വൈശാഖ്. ആർവൈഎഫ് ചവറ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒമ്പത് വർഷം വികസനമുരടിപ്പിന്റെ പര്യായമായി ചവറ മാറി. മണ്ഡലത്തിന്റെ മുഖഛായ മാറ്റേണ്ട വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിയാദ് കോയിവിള അധ്യക്ഷനായി.
ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ, ആർഎസ്പി ചവറ മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ, പുലത്തറ നൗഷാദ്, സി.പി.സുധീഷ് കുമാർ,കാട്ടൂർ കൃഷ്ണകുമാർ, എസ്. ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.