ഐടി പാർക്കുകളിൽ ബാർ തുടങ്ങാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന്
1546274
Monday, April 28, 2025 6:25 AM IST
കൊട്ടാരക്കര : പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ഐടി പാർക്കുകളിൽ മദ്യശാലകൾ ആക്കാനുള്ള സർക്കാരി െ ന്റ നീക്കം ഉപേക്ഷിക്കണമെന്ന് ആശ്രയ അനാഥരില്ലാത്ത ഭാരതം ദക്ഷിണ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സർക്കാർ തീരുമാനങ്ങൾ അപലപനീയം ആണന്നു ദക്ഷിണ മേഖല സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടാഴി മുരളീ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരുങ്കുളം രാജീവ്, അഡ്വ.വി.ജി.സുരേഷ് ബാബു, ജി.വിദ്യാസാഗർ, എം.എസ്.ബിജു കുളത്തൂപ്പുഴ, അലക്സ് മാമ്പുഴ, ഇ.പി.രാഘവൻ പിള്ള, ബാബുക്കുട്ടൻചിറ, കുളക്കട രാധാകൃഷ്ണൻ, ഇരിങ്ങൂർ യോഹന്നാൻ, അനിൽ ആഴാവീട് എന്നിവർ പ്രസംഗിച്ചു.