വന്യജീവികള്‍ നാടിന് അപകടമാകാതിരിക്കാൻ ; ചർച്ച നടത്തി
1546271
Monday, April 28, 2025 6:04 AM IST
കൊല്ലം: വന്യജീവികള്‍ നാടിന് അപകടമാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി ലോക വെറ്ററിനറി ദിനത്തോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ സംയുക്തമായി നടത്തിയ ചർച്ച മേയര്‍ ഹണി ബഞ്ചമിൻ ഉദ്ഘാടനം ചെയ്തു.
മുന്‍മന്ത്രി കെ.രാജു, മൃഗക്ഷേമ പ്രവര്‍ത്തക ചിത്ര അയ്യര്‍, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, വനംവകുപ്പ് വെറ്ററിനറി ഓഫീസര്‍മാരായ ഡോ. അനുരാജ്, ഡോ.സിബി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് അന്‍വര്‍,
മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രിയന് അലക്സ് റൊബെല്ലോ, ശ്രീനാരായണ കോളജ് ബോട്ടണി വിഭാഗം മേധാവി നിഷ, മാധ്യമ പ്രവര്ത്തകന് ജയചന്ദ്രന് ഇലങ്കത്ത്, മൃഗസംരക്ഷണവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ.ഡി.ഷൈന്‍കുമാര്‍, ഡോ.ബി.അജിത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.