മാരാമൺ മാളിയേക്കൽ കുടുംബയോഗം വാർഷിക സമ്മേളനം
1546276
Monday, April 28, 2025 6:25 AM IST
പുനലൂർ: മാരാമൺ മാളിയേക്കൽ കുടുംബയോഗം 48-ാം വാർഷിക സമ്മേളനം 2025 മേയ് ഒന്നിന് രാവിലെ 9.30 മുതൽ കാരായ്മ സെന്റ്മേരീസ് ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാളിൽ നടക്കും.
പ്രസിഡന്റ് തോമസ് കുരുവിളയുടെ അധ്യക്ഷതയിൽ കൂടുന്ന കുടുംബ യോഗം ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തും.
കുടുംബയോഗത്തിൽ സംബന്ധിക്കുന്ന 80 വയസിനു മുകളിൽ പ്രായമുള്ള കുടുംബാംഗങ്ങളെയും 2024- 25 വർഷത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുടുംബാംഗങ്ങളെയും മെത്രാപ്പോലീത്ത ആദരിക്കും.
സമ്മേളനത്തിൽ സുനിൽ ഡി. കുരുവിള മുഖ്യപ്രഭാഷണം നടത്തും. ഫാ.അലക്സാണ്ടർ എസ്. വട്ടയ്ക്കാട്, ബിന്ദു പ്രദീപ്, ഫാ. എം.കെ .ഇമ്മാനുവേൽ, ഫാ. മാത്യൂ ചിറത്താൺ, ഫാ. ജെസ്റ്റിൻ അനിയൻ എന്നിവർ പ്രസംഗിക്കും.