പൂതക്കുളം പഞ്ചായത്തിലെ പ്രധാന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന്
1546493
Tuesday, April 29, 2025 3:26 AM IST
പരവൂർ: പൂതക്കുളം പഞ്ചായത്തിലെ പ്രധാന റോഡുകളായ ഊന്നിൽ മൂട് - ബ്ലോക്ക് മരം റോഡ്,മുക്കട - പ്രിയദർശിനി റോഡ്, ഐഒബി ജംഗ്ഷൻ -കാവേരി പാർക്ക് റോഡ് എന്നീ റോഡുകൾ അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്ന് പൂതക്കുളം നോർത്ത് മണ്ഡലത്തിലെ പുത്തൻകുളം ,ഊന്നിൻമൂട്, ഈഴൻവിള എന്നീ വാർഡ് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുബ സംഗമം ആവശ്യപ്പെട്ടു.
പ്രധാന റോഡുകൾ അറ്റകുറ്റപണി നടത്തുന്നതിൽ പഞ്ചായത്ത് ഭരണസമിതി കടുത്ത അവഗണന കാട്ടുന്നതായി സമ്മേളനം വിലയിരുത്തി. കുടുംബ സംഗമം കെപിഎസ്ടിഎ കൊല്ലം ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു.
ഡിസിസി അംഗം അഡ്വ.വരദരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ലതാ മോഹൻദാസ്, മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണപിള്ള, ഷൈജു ബാലചന്ദ്രൻ, രതീഷ്, സുദർശനൻ,ശ ശാങ്കൻ, അരുൺ ബാബു, പ്രദീപ് ഈഴംവിള, ലാൽ, ഷൈലജാ രാജൻ, ലിസി,ദത്ത, ദീപു, സുകുമാരൻ എന്നിവർ പ്രസംഗിച്ചു.